banner

കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം!, സ്‌കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ച മൂന്നുവയസ്സുകാരൻ മരിച്ചു, ദാരുണം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാന്‍(3) ആണ് മരിച്ചത്.

അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന്‍ ആസ്നവ്(5), ഇളയ മകന്‍ അസ്നാന്‍(3) എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെ മലയിന്‍കീഴ് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.

അന്തിയൂര്‍ക്കോണത്തുനിന്ന് മലയിന്‍കീഴ് ഭാഗത്തേയ്ക്കു വന്ന സ്‌കൂട്ടറിനെ, അതേ ദിശയിലെത്തിയ കാര്‍ മറികടക്കുന്നതിനിടയില്‍ തട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന ബൈക്കിലിടിക്കുകയും മറിയുകയുമായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിലെ എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനെും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല.

إرسال تعليق

0 تعليقات