banner

ജൽജീവൻ മിഷൻ പദ്ധതി!, പെരിനാട്-തൃക്കരുവ വില്ലേജുകളിലെ വസ്തുവിന് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി, തീരുമാനം മന്ത്രിസഭാ യോഗത്തിൽ


ഇൻഷാദ് സജീവ്
കൊല്ലം :  ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വസ്തുക്കൾക്ക് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി മന്ത്രിസഭായോഗം. കേരള വാട്ടർ അതോറിറ്റി ഏറ്റെടുക്കുന്ന പെരിനാട്-തൃക്കരുവ വില്ലേജുകളിലെ വസ്തുവിൻ്റെ മുദ്രവിലയും രജിസ്ട്രേഷൻ ഫീസുമാണ് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ഒഴിവാക്കിയത്. കൊല്ലം എംഎൽഎ എം മുകേഷ് ഉൾപ്പെടെയുള്ള ആളുകളുടെ നിരവധിയായ പരിശ്രമങ്ങൾക്കൊടുവിലാണ് മന്ത്രിസഭ യോഗം ഇത്തരത്തിൽ തീരുമാനമെടുത്തത്.

പുതിയ പ്രതീക്ഷ

ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഇനി  വേഗം കൈവരിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ പറഞ്ഞു. മുദ്രവിലയും രജിസ്ട്രേഷൻ ഫീസും കാരണം പ്രവർത്തനങ്ങളുടെ പുരോഗതികൾക്ക് വേഗം കൈവരിക്കാൻ ആയിരുന്നില്ല. ഇതോടെ മന്ത്രി തലത്തിൽ പരാതി അറിയിച്ചിരുന്നു. തുടർന്നാണ് അനുകൂലമായ തീരുമാനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments