banner

അഷ്ടമുടി സ്കൂളിന് ഹൈടെക് കെട്ടിടം!, നിർമ്മാണം രണ്ട് കോടി ചിലവിൽ, ഫെബ്രുവരി ആറിന് മുകേഷ് എം.എൽ.എ തറക്കല്ലിടും


തൃക്കരുവ : അഷ്ടമുടി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച സ്ഥലത്ത് ഹൈടെക് കെട്ടിടം ഉയരും. രണ്ട് കോടി ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിട്ടു കൊണ്ട് ഫെബ്രുവരി ആറിന് രാവിലെ 11.30 യ്ക്ക് മുകേഷ് എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. നിലവിലെ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മുൻനിർത്തി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും പൊതു ജനത്തിൻ്റെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആവശ്യമാണ് പ്രാരംഭ നടപടികളിലേക്ക് കടക്കുന്നത്.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ബി.ജയന്തി, തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രതീഷ്.ആർ, അജ്മീൻ.എം.കരുവ, ചെയർപേഴ്സൺ സലീന ഷാഹുൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ഷെഹ്ന, ഹെഡ്മാസ്റ്റർ സജിത.എസ്, പ്രിൻസിപ്പാൾ പോൾ.എ, പി.ടി.എ പ്രസിഡൻ്റ് ഷിബു, തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

0 Comments