banner

കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിക്കായി തിരച്ചിൽ!, കണ്ടെത്തിയത് ചാലിയാർ പുഴയിൽ മരിച്ചനിലയിൽ, ദുരൂഹത


സ്വന്തം ലേഖകൻ
മലപ്പുറം : കാണാതായ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി എടവണ്ണപ്പാറയിൽ പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരുഹത ആരോപിച്ചു നാട്ടുകാർ രംഗത്ത്. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ സന ഫാത്തിമയെയാണ് (17) ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും തിരച്ചിൽ നടത്തുകയായിരുന്നു.

ഈ സമയത്താണ് ചാലിയാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ സനയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

Post a Comment

0 Comments