സ്വന്തം ലേഖകൻ
പനയം : പനയം ഗ്രാമ പഞ്ചായത്തിലെ കരട് ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഈ വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുക. മുൻ വർഷങ്ങളിലെ പോലെ ക്ഷേമത്തിനും വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജറ്റ് ആയിരിക്കും ഇതെന്നാണ് പ്രതീക്ഷ. നിലവിൽ സിപിഎമ്മിന് മുൻതൂക്കമുള്ള ഗ്രാമപഞ്ചായത്ത് ആണ് പനയം. സി.പി.എം നോമിനി ഡോ. കെ. രാജശേഖരനാണ് ഇവിടെ പ്രസിഡൻ്റ്.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആയി പ്രവർത്തിക്കുന്ന പനയം തൃക്കരുവ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തുകൾ വരും വർഷങ്ങളിൽ കൊല്ലം കോർപ്പറേഷന്റെ ഭാഗമാക്കും. വസ്തുത മുൻനിർത്തി ഈ വർഷത്തെ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് സാധ്യത. ഇതിനാൽ ഈ വർഷത്തെ ബഡ്ജറ്റിൽ നാട്ടുകാർക്ക് പ്രതീക്ഷ ഏറെയാണ്.
0 Comments