image representational purpose only
തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കരുവാ മുതൽ അഷ്ടജലറാണി വഴി മണലിക്കട വരെയുള്ള റോഡിൻറെ നിർമ്മാണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്തംഗം ബി.ജയന്തി നിർവഹിച്ചു. കൊല്ലം നിയോജകമണ്ഡലത്തിലെ ഹാർബർ എൻജിനീയറിങ് വകുപ്പ് മുഖേന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരുവാ മുതൽ അഷ്ടജലറാണി വഴി മണലിക്കട വരെയുള്ള റോഡ് നിർമ്മിക്കുന്നത്. ഉദ്ഘാടകനായി കൊല്ലം എംഎൽഎ എം.മുകേഷിനെയാണ് നിശ്ചയിച്ചിരുന്നത് എങ്കിലും തിരക്കുകൾ മൂലം എംഎൽഎ സ്ഥലത്ത് ഇല്ലാത്തതിനാൽ ആണ് ജില്ലാ പഞ്ചായത്തംഗം ബി ജയന്തി ഉദ്ഘാടനം നിർവഹിച്ചത്. അഷ്ടജലറാണി കുരിശടിക്ക് സമീപം സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ അധ്യക്ഷയായി. വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുലഭ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീന ഷാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശോഭനകുമാരി, ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറന്മാരായ മായ ബി.എസ്, ബീഗം അബീന തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ്.ആർ നന്ദി രേഖപ്പെടുത്തി.
0 تعليقات