കൊല്ലം : സോഷ്യൽ ഡേമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം മുല്ലശ്ശേരി ഹാളിൽ നടന്നു ചൂഷണമില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യം ഉന്നയിച്ച് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉദ്ഘാടനം ചെയ്തു . യൂണിയൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് എ കെ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സംസ്ഥാന സമിതി അംഗംങ്ങളായ കടയ്ക്കൽ ജലീൽ , സലീം കാരാടി , ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ റോഡുവിള , എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി , യൂണിയൻ ജില്ലാ നേതാക്കളായ സനൂജ് സേട്ട് , നൗഷാദ് അയത്തിൽ എന്നിവർ പങ്കെടുത്തു.
0 Comments