banner

പരീക്ഷയ്ക്ക് പോയ 9-ാം ക്ലാസുകാരിയെ കാണ്മാനില്ല!, സ്കൂളിലേക്ക് പോയ കുട്ടി മടങ്ങിയെത്തിയില്ല, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


സ്വന്തം ലേഖകൻ
പത്തനംതിട്ട : തിരുവല്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി‌‌ ഇതുവരെ തിരികെ വീട്ടിലെത്തിയിട്ടില്ല. ഇതോടെ രക്ഷിതാവിന്റെ പരാതിയിൽ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.

തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാനായത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ‌‌‌

പോലീസിന്റെ അന്വേഷണത്തിൽ കാവുംഭാ​ഗത്തെ വാണിജ്യ ബാങ്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പെൺകുട്ടിയുടെ ദൃശ്യങ്ങളും കണ്ടെത്തി. രണ്ട് യുവാക്കളുമായി പെൺകുട്ടി സംസാരിക്കുന്നതും പിന്നീട് ഇവർക്കൊപ്പം കടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിലുള്ള യുവാക്കളിലൊരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആലപ്പുഴ പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു.

Post a Comment

0 Comments