സ്വന്തം ലേഖകൻ
കൊല്ലം : കുണ്ടറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായ പരാതിയിൽ പഞ്ചായത്ത് മെമ്പറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് 21-ാം വാർഡ് മെമ്പർ ടി.എസ്.മണിവർണനെയാണ് കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി.
ഫെബ്രുവരി 24 ന് വൈകീട്ട് നാലരയോടെ പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. പിന്നാലെ ബന്ധുക്കൾ നടത്തിയ കുട്ടിയെ തിരക്കി ഇറങ്ങുകയും പിന്നീട് മണിവർണൻ കാറിൽ കയറ്റിക്കൊണ്ടുപോയതായും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയ ബന്ധുക്കൾ വിവരം പോലീസിന് കൈമാറി. പെൺകുട്ടിയെ തിരികെ എത്തിക്കുകയും മൊഴിയെടുക്കുകയും ആയിരുന്നു. മണിവർണൻ കൂട്ടിക്കൊണ്ടു പോയതായാണ് പെൺകുട്ടി പോലീസിന് നൽകി മൊഴിയെന്നാണ് വിവരം. തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു.

0 Comments