സ്വന്തം ലേഖകൻ
ജമ്മു : ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ വിദൂര ഗ്രാമത്തിൽ കൗമാരക്കാരായ മൂന്ന് സഹോദരിമാർ വീടിന് തീപിടിച്ച് വെന്തു മരിച്ചു. ഉഖ്റാൽ ബ്ലോക്കിലെ ധൻമാസ്ത-തജ്നിഹാൽ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ബിസ്മ (18), സൈക്ക (14), സനിയ (11) എന്നീ പെൺകുട്ടികളാണ് മരിച്ചത്. മൂന്നു നിലയുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ ഏറ്റവും മുകൾ നിലയിൽ ഉറക്കത്തിലായിരുന്നു മൂവരും.
തീ വീടിനെ ആകെ മൂടിയപ്പോൾ ഇവരെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നലിയിൽ അഗ്നിരക്ഷ സേന പിന്നീട് കണ്ടെടുത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
0 Comments