സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : നഗരത്തില്‍ ബുധനാഴ്ച രാവിലെ വ്യത്യസ്തയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. പുഴയ്ക്കല്‍ പാടത്ത് ലോറിയിടിച്ച് കാല്‍നടയാത്രക്കാരനായ കാനാട്ടുകര കേരളവര്‍മ്മ കോളേജിന് സമീപം താമസിക്കുന്ന വൃന്ദാവനത്തില്‍ രാമകൃഷണന്‍ (66) മരിച്ചു.
പൂത്തോളില്‍ ബൈക്കിടിച്ച് ലോറിക്കടിയിലേയ്ക്ക് തെറിച്ചുവീണ് സ്‌കൂട്ടര്‍യാത്രികയും മരിച്ചു. പൂത്തോള്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ജീവനക്കാരിയും കാര്യാട്ടുകര പി.എസ്. ഡെന്നിയുടെ ഭാര്യയുമായ പി.ബി. ബിനിമോളാണ് മരിച്ചത്.
0 Comments