banner

വന്ദേഭാരത് ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നു!, അലാറാം മുഴങ്ങിയതോടെ പരിഭ്രാന്തി, ആലുവയില്‍ നിര്‍ത്തിയിട്ട് പരിശോധന


സ്വന്തം ലേഖകൻ
കൊച്ചിv: കാസര്‍കോടേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ നിര്‍ത്തിയിട്ടു. കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ 23 മിനിറ്റാണ് നിര്‍ത്തിയിട്ടത്. സി5 കോച്ചില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാവിലെ 8.55 ഓടെയായിരുന്നു സംഭവം.

ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അലാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ട് അധികൃതര്‍ വിശദമായ പരിശോധന നടത്തി.

ഇതിന് ശേഷം 9 . 24 ന് ട്രെയിന്‍ പുറപ്പെട്ടു. യാത്രക്കാരില്‍ ആരോ ട്രെയിനില്‍ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments