സ്വന്തം ലേഖകൻ
മലപ്പുറം : 11 മാസം പ്രായമുള്ള ആൺകുട്ടിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്.ഐ.ഒ. ബസ്റ്റോപ്പിന് സമീപമാണ് സംഭവം.
തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23), പിതാവ് കുമാർ, പെൺസുഹൃത്ത് തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂർപോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
രണ്ടു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരേയും കൊണ്ട് നടത്തിയ തിരച്ചിലില്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടത്തി.
ഭർത്താവിനെ വിട്ട് തിരൂരിൽ എത്തിയ യുവതിയെ, കഴിഞ്ഞദിവസം ബന്ധുക്കളിൽ ഒരാൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ കൂടെ ഇല്ലാത്തതിനാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ശ്രീപ്രിയയെ മുറിയിൽ പൂട്ടിയിട്ട ശേഷം അച്ഛനും കാമുകനും ചേർന്ന് കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന ട്രെയിൻ കയറിയ ശേഷം ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയിരുന്നു.
കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവർ പോലീസിന് മൊഴി നൽകയതെങ്കിലും ആദ്യഘട്ടത്തിൽ മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിയിരുന്നില്ല.
.jpg)
0 Comments