banner

ചരക്ക് കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം!, മൂന്ന് നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കപ്പലിൽ ഇന്ത്യക്കാരനും


സ്വന്തം ലേഖകൻ
ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ മരിച്ച ചരക്കുകപ്പൽ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിൽ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതിൽ ഒരാൾ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോൺഫിഡൻസ്’ എന്ന കപ്പൽ ആക്രമിക്കപ്പെടുന്നത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലിൽ നേരത്തേയും കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതൽ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച ഹൂതികളുടെ മിസൈൽ പതിച്ച എം എസ് സി സ്കൈ-2 എന്ന കപ്പലിനെ ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു. 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരും സുരക്ഷിതരാണ്.

Post a Comment

0 Comments