സ്വന്തം ലേഖകൻ
ദുബൈ : സവാള കയറ്റുമതിയുടെ മറവിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടിയതായി അതോറിറ്റി അറിയിച്ചു. കണ്ടാൽ സവാളയാണെന്ന് തോന്നുമെങ്കിലും സംഗതി കഞ്ചാവാണ്. ഉദ്യോഗസ്ഥർക്ക് സംശയം തോന്നി,എക്സറേ പരിശോധന നടത്തിയതിൽ കഞ്ചാവാണെന്ന് വ്യക്തമായി. ദുബൈ കസ്റ്റംസ് ആണ് പരിശോധന നടത്തിയത്.
ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ കാർഗോയിൽ നിന്നാണ് 26.45 കിലോ കഞ്ചാവ് പിടികൂടിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി. സംശയം തോന്നിയതിലാണ് പരിശോധനനടത്തിയത്ത്,തുടർന്ന് ദുബൈ പോലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദു:ബൈ കസ്റ്റംസ് പറഞ്ഞു.
ആദ്യ കാർഗോയിൽ സവാള എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാൽ പരിശോധനയിലാണ് കഞ്ചാവാണന്ന് വ്യക്തമായത് ആദ്യത്തേതിൽ 14.85 കി.ഗ്രാം കഞ്ചാവും അതിന് പിന്നിൽ വന്ന മറ്റൊരു കാർഗോയിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ നിന്ന് 11.6 കിലോ ലഹരി വസ്തു കണ്ടെത്തിയത്. ഈ മാസം ആദ്യത്തിൽ ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 6.5 കിലോ ഹാഷിഷ് കണ്ടെത്തിയിരുന്നു.
.jpg)
0 Comments