സ്വന്തം ലേഖകൻ
പത്തനംതിട്ട : ആറുവയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിഡബ്ല്യുസി അംഗത്തിനും സിപിഎം പ്രവർത്തകനായ ഭർത്താവിനും എതിരെ കേസെടുത്തു. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. എസ് കാർത്തിക, ഇവരുടെ ഭർത്താവും സിപിഎം പ്രവർത്തകനുമായ അർജുൻ ദാസ് എന്നിവർക്കെതിരെയാണ് കേസ്. മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ദാസാണ് ഒന്നാം പ്രതി.
പാറ കടത്തിനെതിരെ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിപിഎം പ്രാദേശിക നേതാവും ഭാര്യയും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. അതേസമയം, പരാതി വ്യാജമാണെന്നും മലയാലപ്പുഴ പൊലീസ് അന്യായമാണ് കേസെടുത്തതെന്നും ഇതിനെതിരെ എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കാർത്തിക പ്രതികരിച്ചു.
.jpg)
0 Comments