banner

ഇലക്ട്രിക് സ്‌കൂട്ടറിൽ മദ്യവിൽപ്പനയെന്ന പരാതി!, അന്വേഷണത്തിന് എത്തിയ എക്സൈസിനെ കണ്ടതോടെ വളർത്തുനായയെ അഴിച്ചുവിട്ട് പ്രതി, നായയുടെ കടിയേൽക്കാതെ എക്സൈസ് സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്, യുവാവ് ഓടി മറഞ്ഞു


സ്വന്തം ലേഖകൻ
തൃശൂർ : അനധികൃത മദ്യ വില്പന നടത്തുന്നുവെന്ന പരാതിയിൽ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ നാരായണാമംഗലം പാറക്കൽ വീട്ടിൽ നിധി(38)നാണ് എക്സൈസ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്.

എക്സൈസ് സംഘത്തെ കണ്ടയുടനെ നിധിൻ വളർത്തു നായയെ അഴിച്ചുവിടുകയായിരുന്നു. വളർത്തു നായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് എക്സൈസ് സംഘം രക്ഷപ്പെട്ടത്.നായയെ സ്ഥലത്തുനിന്ന് ഓടിച്ചശേഷം പ്രതിയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി.

ഇയാളുടെ വീട്ടിൽ നിന്നും വിൽപനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവിൽപനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി.

ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത വിൽപന നടത്തുകയായിരുന്നു പ്രതിയെന്നും നിധിനെതിരെ നിരന്തരം പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു. എക്സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.

Post a Comment

0 Comments