banner

കരുനാഗപ്പള്ളിയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം!, കേസിൽ ഒളിവിൽ പോയ ഇയാളുടെ സഹോദരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി : കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. പട:വടക്ക് ബിൽഷാദ് മൻസിലിൽ ബിൻഷാദിനെ (27) ആണ് കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിതിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 

ഒരു മാസം മുമ്പ് 3.1കിലോഗ്രാം കഞ്ചാവുമായി ഇയാളുടെ സഹോദരൻ മിദിലാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ടാം പ്രതി ബിൻഷാദ് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 

എസ്.ഐ മാരായ ഷെമീർ, ഷിജു, ഷാജിമോൻ എ.എസ്.ഐ മാരായ വേണുഗോപാൽ എസ്. സി.പി.ഒ മാരായ ഹാഷിം, രാജീവ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments