banner

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു!, തുടർന്ന് ലോഡ്ജിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനം, കൊല്ലത്ത് 33കാരനായ യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
കൊല്ലം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരട്ടക്കുളങ്ങര വയലിറക്കത്ത് ദീപു ഭവനത്തിൽ ദിനു കണ്ണനാണ് (33) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയുമായി സാമൂഹ്യമാദ്ധ്യമം വഴിയാണ് പരിചയപ്പെട്ടത്. ജനുവരിയിൽ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് പല ദിവസങ്ങളിലും പീഡനം തുടർന്നു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, സുധീഷ്, സന്തോഷ്, സി.പി.ഒമാരായ സാജു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments