സ്വന്തം ലേഖകൻ
കൊല്ലം : പാർലമെൻ്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടനും എം.എൽ.എയുമായ എം.മുകേഷ്. ഇപ്പോൾ പുറത്ത് വരുന്നത് കാലുവേദന മാറ്റാൻ പോയ മുകേഷിൻ്റെ വീഡിയോയാണ്. പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം കൊല്ലം ചാത്തന്നൂരിൽ സുബിക്കി വൈദ്യന്റെ അടുത്താണ് മുകേഷ് ചികിത്സ തേടിയത്.
തിരഞ്ഞെടുപ്പ് ആയതിനാൽ പ്രചാരണത്തിനും മറ്റുമായി ഇനി ഏറെ ദൂരം നടക്കണം. കഷ്ടപെടണം. നല്ല അദ്ധ്വാനം. കൊടും ചൂടിൽ ഇറങ്ങിയുള്ള പോരാട്ടത്തിൽ തന്റെ മുട്ടുകാൽ വേദന ഒരു വിഷയമാകരുത്. കാൽ ഇടക്ക് പണി മുടക്കിയാൽ തിരഞ്ഞെടുപ്പ് തന്നെ പ്രയാസമാകും. അതിനാൽ മുട്ടുവേദന എല്ലാം മാറ്റി ആരോഗ്യവാനാകാൻ നടൻ വൈദ്യരേ തേടി എത്തിയതാണ്, വൈദ്യർ കാൽ മുട്ടിന്റെ വേദന മാറ്റാൻ തിരുമി കൂട്ടുമ്പോൾ നടൻ മുകേഷ് വേദന കൊണ്ട് പുളയുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം.
കഴിഞ്ഞ ആഴ്ച മുകേഷ് ചികിത്സയ്ക്കായി എത്തിയിരുന്നുവെന്ന് സുബിക്ക് വൈദ്യർ ഒരു മാധ്യമത്തോട് പറഞ്ഞു. മുട്ട് വേദനയുമായിട്ടാണ് എത്തിയത്. 21 ദിവസത്തിന് ശേഷം വരാൻ നിർദ്ദേശിച്ചു. ചികിത്സയ്ക്ക് ശേഷം നല്ല ആശ്വാസം ഉണ്ടെന്നാണ് മുകേഷ് പറഞ്ഞതെന്നും വൈദ്യർ പറയുന്നു. നടക്കുമ്പോൾ മുകേഷിന് ചെറിയ വേദനയുണ്ടായിരുന്നുവെന്നും വൈദ്യർ പറയുന്നുവെന്നും പുറത്തു വന്ന റിപ്പോർട്ടിലുണ്ട്.
.jpg)
0 Comments