banner

രക്തബന്ധത്തിലെ കുഞ്ഞിനെ ചുംബിച്ചപ്പോൾ നേരിട്ട മോശം അനുഭവം!, ശേഷം മറ്റൊരു കുഞ്ഞിനെ കൊഞ്ചിച്ച നിമിഷവുമായി നടി നവ്യ നായർ


സ്വന്തം ലേഖകൻ
താരം ഒരു കുഞ്ഞിനെ എടുത്ത് തലോലിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയിൽ എങ്ങും വൈറലാണ്. അതോടെപ്പം തന്നെ കാലങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം കൂടി നവ്യ നായർ പങ്കുവെച്ചു. അതിൽ പിന്നെ താൻ ഒരു കുഞ്ഞിങ്ങളെയും കൊഞ്ചിക്കാറില്ല. ഏറെ കാലത്തിനുശേഷം ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കിട്ടിയ നിമിഷത്തിലാണ് താരം ഈ വിഷയം പങ്കുവെച്ചത്. കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കൊപ്പമാണ് നടി തനിക്ക് സംഭവിച്ച ദുരനുഭവത്തെ പറ്റി പറഞ്ഞത്.

“പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തു വളർന്നതുകൊണ്ട് അവളുടെ വർത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. അവൾക്കെന്നെ ഇഷ്‌ടമായി. ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാൻ അനുവദിക്കരുതെന്ന് നിന്നോടു പറഞ്ഞിട്ടില്ലേ എന്നു കുട്ടിയോടു ചോദിച്ച് ശകാരിച്ചു.

ഒരു നിമിഷം ഞാൻ സ്‌തബ്‌ധയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു, താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളേ, ഞാൻ അവളെ വാരിപ്പുണരുമ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കിൽ കമന്റ് ബോക്‌സിൽ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.’’  ഇൻസ്റ്റാഗ്രാമിൽ കുറിച്ച നടിയുടെ വാക്കുകൾ. ശേഷം കുഞ്ഞിനെ പേര് കിട്ടിയെന്നും താരം പോസ്റ്റ് ചെയ്യതു. അമൽ ഇനാരാ എന്നാണ് കുഞ്ഞിന്റെ പേര്. ആരാധാകരടക്കം നിരവധി പേരാണ് താരത്തിന്റെ വിഡിയോക്ക് പ്രതികരിച്ചത്.

Post a Comment

0 Comments