banner

എം.ഡി.എം.എയുമായി സുഹൃത്തുക്കളായ മൂന്നുപേർ പിടിയില്‍!, പ്രതികളുടെ കാർ പോലീസ് കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
മലപ്പുറം : വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് വടപുറം താളിപ്പൊയില്‍ റോഡില്‍വെച്ച് പിടിയിലായത്.

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയില്‍ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്നു പ്രതികൾ. ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി എത്തിക്കുന്നവരാണിവര്‍. ഇവരില്‍ നിന്ന് 265.14 ഗ്രാം എം. ഡി.എം.എയാണ് പിടിച്ചെടുത്തത്. മൂവരും സുഹൃത്തുക്കളാണ്. പ്രതികളെ വ്യാഴാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

പ്രിവന്റീവ് എക്‌സൈസ് ഓഫീസര്‍ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. സുലൈമാന്‍, കെ.പി. ഹബീബ്, അഫ്‌സല്‍, വി. ഷരീഫ്, വി. ലിജിന്‍, കെ.വി. വിപിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രജനി, പി.കെ. ശ്രീജ, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Post a Comment

0 Comments