banner

ട്രെയിൻ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു!, മൃതദേഹങ്ങൾ നീക്കി


സ്വന്തം ലേഖകൻ
കോട്ടയം : അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപം അമ്മയും കുഞ്ഞും ട്രെയിൻ ഇടിച്ചു മരിച്ചു.രാവിലെ 10.45 ഓടെയാണ് സംഭവം.

ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്.തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.

അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ച ശേഷം മൃതദേഹങ്ങൾ നീക്കി.ഗാന്ധി നഗർ പോലീസും, ആർ പി എഫും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments