banner

കൊല്ലത്ത് മക്കളുമായി അമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു!, 34കാരിയായ യുവതി മരിച്ചു, കുട്ടികൾ ചികിത്സയിൽ


സ്വന്തം ലേഖകൻ
കൊല്ലം : കരുനാഗപ്പള്ളി തൊടിയൂരില്‍ മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി 'സാഫല്യ'ത്തില്‍ അര്‍ച്ചന(34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ശ്രമിച്ചതാണെന്നാണ് വിവരം. പൊള്ളലേറ്റ രണ്ടുകുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Post a Comment

0 Comments