banner

അഞ്ചാലുംമൂട്ടിൽ മോഷണം!, കഴിഞ്ഞ രാത്രി ചെരുപ്പ് കടയിൽ നിന്ന് അടിച്ചോണ്ട് പോയത് 13000-രൂപ, ബേക്കറിയിൽ നിന്ന് അയ്യായിരം രൂപ, മെഡിക്കൽ സ്റ്റോറിൽ നിന്ന് നൂറ് രൂപ, ഞെട്ടി നാട്ടുകാർ


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ജംഗ്ഷനിലെ വിവിധ കടകളിൽ നിന്ന് മോഷണം നടന്നതായി പരാതി. അഞ്ചാലുംമൂട് ജംഗ്ഷനിൽ അഷ്ടമുടി - പെരുമൺ - പ്രാക്കുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ഹാപ്പി ഫുഡ്-വെയർ (ചെരിപ്പ് കട) , സാക്കിയ ബേക്കറി അഞ്ചാലുംമൂട് സ്‌കൂളിന് എതിർവശത്തുള്ള കാഞ്ഞാവെളി മെഡിക്കൽസ് എന്ന കടകളിലാണ് 
ശനിയാഴ്ച രാത്രി മോഷണം നടന്നത്. ചെരിപ്പ് കടയ്ക്ക് പിറകു ഭാഗത്തെ ഷീറ്റ് ഇളക്കി അകത്തു കടന്ന മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ മോഷ്ടിച്ചതായും സാക്കിയ ബേക്കറിയിൽ നിന്ന് ആറായിരത്തോളം രൂപയും കാഞ്ഞാവെളി മെഡിക്കൽസിൽ നിന്ന് പത്ത് രൂപയുടെ പത്ത് നാണയങ്ങളും മോഷ്ടിക്കപ്പെട്ടതായി അഞ്ചാലുംമൂട് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ഞായറാഴ്ച രാവിലെ യോട് സ്ഥാപന ഉടമകൾ പതിവുപോലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉടൻതന്നെ അഞ്ചാലുംമൂട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി ഹാപ്പി ഫുഡ്-വെയറിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുഖംമുടി ധരിച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ വേഷം നിക്കറും തോർത്തുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 

അടുത്തിടെ കടകൾ പുതുക്കി പണിതിരുന്നു. പുതുക്കി പണിഞ്ഞ ഭാഗത്തെ ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് പോലീസ് അനുമാനിക്കുന്നത്. പോലീസ് നിർദ്ദേശപ്രകാരം കൊല്ലത്തുനിന്ന് ഡോഗ്‌സ്‌ സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തുടർ പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.

Post a Comment

0 Comments