banner

കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം!, ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ തുടരുന്ന കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

Published from Blogger Prime Android App
ന്യൂഡൽഹി : കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം തേടാൻ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവളിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി നിരസിച്ചു. തിഹാർ ജയിലിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ബോർഡ് സംഘത്തെ നിയോ​ഗിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. പ്രമേ​ഹം നിയന്ത്രിക്കാൻ ഇൻസുലിൻ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആരോ​ഗ്യപ്രശ്നം കെജ്രിവാളിനുണ്ടോയെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. മെഡിക്കൽ ബോർഡ് സംഘത്തിൽ എയിംസിൽ നിന്നുള്ള എൻഡോക്രിനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമുണ്ടാകണം. കെജ്‌രിവാളിന്റെ ആരോ​ഗ്യനിലയ്‌ക്ക് അനുയോജ്യമായ ആഹാരക്രമീകരണവും വ്യായാമവും മെഡിക്കൽ ബോർഡ് നിർദേശിക്കേണ്ടതാണെന്നും പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി നേതാവിന്റെ പ്രമേഹത്തിന്റെ അളവ് സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കോടതിയുടെ പുതിയ നിരീക്ഷണം.

Post a Comment

0 Comments