banner

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി!, 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി, പൊലീസ് നേതൃത്വത്തിൽ തെരച്ചിൽ

Published from Blogger Prime Android App
തിരുവനന്തപുരം 
: കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനായ മെൽബിനെ(17)യാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പമാണ് മെല്‍ബിന്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും മറ്റുള്ളവർ നീന്തിക്കയറി. കോസ്റ്റൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Post a Comment

0 Comments