banner

ആരാധകർക്ക് നിരാശയോ?, സഞ്ജു ഇല്ലാതെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര, പകരം ഇടം പിടിച്ചത് റിഷഭ് പന്തും രാഹുലും


സ്വന്തം ലേഖകൻ
മുംബൈ : രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരേക്കാളും മികച്ച ഫോമിലുള്ള സഞ്ജുവിനെ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ആകാശ് ചോപ്രയുടെ ടീമില്‍ സ്ഥാനമില്ല.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് ടീമില്‍. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിരാണ് ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി പന്തും രാഹുലും. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെ സ്പിന്നര്‍മാര്‍. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ടി നടരാജന്‍ എന്നിവരെ പേസര്‍മാരായും ടീമിലെത്തിച്ചു.

ആകാശ് ചോപ്രയുടെ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, നടരാജന്‍.

Post a Comment

0 Comments