banner

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ച് അപകടം!, മറിഞ്ഞ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു, മകൻ ഉൾപ്പെടെ 3 പേർക്ക് പരിക്ക്


പാലക്കാട് : നാഷണൽ ഹൈവേ കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം.

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരിക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Post a Comment

0 Comments