banner

കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടമായി!, പിന്നിലേക്കിറങ്ങിയ ടിപ്പർലോറിയുടെ അടിയിൽപ്പെട്ട് ഓട്ടോ ഡ്രൈവർ മരിച്ചു, മരിച്ചത് 33-കാരൻ

Published from Blogger Prime Android App
ചെർപ്പുളശ്ശേരി :
റോഡിലെ കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി ഇരുപത്താറാം മൈൽ പാക്കറത്ത് വീട്ടിൽ മുഹമ്മദ് ബഷീറാണ്‌ (33) മരിച്ചത്.

ഐഡിയൽകോളേജ് മൈതാനത്തോടുചേർന്നുള്ള റോഡിലെ കയറ്റത്തിലാണ് അപകടം. തൊട്ടുപിന്നിലായിരുന്നു മുഹമ്മദ് ബഷീറിന്റെ ഓട്ടോ. ലോറിവരുന്നതുകണ്ട് ഓട്ടോയിൽനിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ്‌ ദുരന്തം. വെപ്രാളത്തിനിടെ റോഡിൽ വീണുപോയ മുഹമ്മദ് ബഷീറിന്റെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ഗുരുതര പരിക്കേറ്റ മുഹമ്മദ് ബഷീറിനെ ഉടൻ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിടിച്ച് ഓട്ടോറിക്ഷയ്ക്കും കേടുപാട്‌ പറ്റി.പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലിൽ ഓട്ടോഡ്രൈവറാണ് മുഹമ്മദ് ബഷീർ. പിതാവ്: കുഞ്ഞിമൊയ്തു. മാതാവ്: റുഖിയ. ഭാര്യ: ഫർസാന. മകൻ: ഫൈസാൻ. സഹോദരങ്ങൾ: മൈമൂന, റൈഹാനത്ത്, റഹ്‌മത്ത്, ആയിഷ.

Post a Comment

0 Comments