banner

തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ നിരോധനാജ്ഞ!, പ്രഖ്യാപനവുമായി ജില്ലാ കളക്ടർമാർ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം,  പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. 

കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ  നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. 

നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവ് പറയുന്നു.

Post a Comment

0 Comments