banner

അഞ്ചുവയസ്സുകാരി മുങ്ങി മരിച്ചു!, അപകടം സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ


സ്വന്തം ലേഖകൻ
പഴഞ്ഞി : ആലുവയിലെ ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്.

സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമാണ് ഷെബിൻ. 

പഴഞ്ഞിയിൽ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സംസ്‌കാരം കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ.

Post a Comment

0 Comments