banner

24 മണിക്കൂറോളം ഒറ്റ ഇരിപ്പ്!, ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആടുജീവിതം ടീം

Published from Blogger Prime Android App
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകൾ പലയിടത്തു നിന്നും പൂർണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ളക്കെട്ടിൽ വലഞ്ഞിരിക്കുകയാണ് ദുബായിലെത്തിയ മലയാള സിനിമാപ്രവർത്തകരും. സംവിധായകൻ ബ്ലെസി, ഗോകുൽ, ഉണ്ണി മുകുന്ദൻ, എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തിൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയിൽ കൊവിഡ് 19 മൂലം മരുഭൂമിയിൽ കുടുങ്ങിയവരാണ് പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ളവർ. ചിത്രം റിലീസായി, പ്രമോഷന് വേണ്ടി ദുബായിലെത്തിയപ്പോൾ പെരുമഴ. ചിത്രത്തിൽ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളം ദുബായ് അൽ മക്തൂം വിമാനത്താവളത്തിലിരിക്കേണ്ടിവന്നു.

Post a Comment

0 Comments