banner

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി!, അതിജീവിതയ്‌ക്കെതിരെ നല്‍കിയ നടൻ്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇടപെട്ടില്ല


Published from Blogger Prime Android App
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയുടെ മൊഴിപ്പകര്‍പ്പ് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ദിലീപ് നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി.ദിലീപിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ദിലീപിന്റെ വാദങ്ങള്‍ സാധൂകരിക്കാന്‍ കഴിയല്ല. മൊഴിപ്പകര്‍പ്പ്  അതിജീവിതയ്‌ക്ക്  കൈമാറാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കും. സിംഗിള്‍ ബെഞ്ച് നല്‍കിയത് അനുബന്ധ ഉത്തരവാണ്. ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്.നിഷ്പക്ഷ അന്വേഷണം ഉറപ്പു വരുത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. സാക്ഷി മൊഴികള്‍ അറിയാന്‍ അതിജീവിതയ്ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Post a Comment

0 Comments