അഞ്ചാലുംമൂട് : കാഞ്ഞാവെളി പ്രാക്കുളത്ത് യുവാവിൻ്റെ മരണം നാടിനും നാട്ടുകാർക്കും നൊമ്പരമായി. പ്രാക്കുളം കൃഷ്ണാലയത്തിൽ അഖിൽ കുമാറിൻ്റെ മരണമാണ് നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരു പോലെ കണ്ണീരിലാഴ്ത്തിയത്. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ ജില്ലാ ആശുപത്രിയിലാണ് അഖിൽ മരിച്ചത്. 29-ആം വയസ്സിലാണ് അഖിലിൻ്റെ അപ്രതീക്ഷിത വിയോഗം.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ സൃഹൃത്തുക്കൾക്കൊപ്പം ഇരുന്ന ശേഷം പ്രാക്കുളത്തെ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന അഖിലിനെ റോഡരികിൽ വീണ നിലയിൽ പിന്നാലെയെത്തിയ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ഉടൻ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിക്കിടെ പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ടു നൽകിയ മൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

0 Comments