banner

ഇനി ഫലം കാത്ത്!, സുരേഷ് ഗോപിയും തോമസ് ഐസക്കും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ വോട്ടു ചെയ്തു

Published from Blogger Prime Android App
തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെന്റ് ജോർജ് എൽ പി സ്‌കൂളിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറും പോളിംഗ് ബൂത്തിലെത്തി

വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വോട്ട് ചെയ്യാനായി പാലക്കാടെത്തി. ‘ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നാണെന്നാണ് വോട്ട് ചെയ്യാനായി വരുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ടത്.’ -ഷാഫി പറഞ്ഞു. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തി.

Post a Comment

0 Comments