സ്വന്തം ലേഖകൻ
കോട്ട : രാജസ്ഥാനിലെ ജലവാറിൽ ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനിൽ ഇടിച്ചുകയറുകയായിരുന്നു. മധ്യപ്രദേശിലെ ഖിൽചിപൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആറ് പേർ ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടം ഉണ്ടായതിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0 Comments