ഇൻഷാദ് സജീവ്കൊല്ലം : സിറ്റി പോലീസിനെ വലച്ച് പരിധിയിലെ വിവിധ ഇടങ്ങളിൽ നടന്ന മോഷണങ്ങൾ. അഞ്ചാലുംമൂട് - കിളിക്കൊല്ലുർ സ്റ്റേഷൻ പരിധിയിലേതാണ് ഈ പരമ്പരയിൽ അവസാനത്തേത്. വലിയ തോതിലുള്ള മോഷണങ്ങൾ അല്ല നടക്കുന്നതെങ്കിലും പലതിലും 'മോഡ് ഓഫ് ഓപ്പറേഷൻ' സമാനമാണ് എന്നുള്ളത് പോലീസിനെ ഏറെ കുഴപ്പിക്കുന്നുണ്ട്. രാത്രി പെട്രോളിംഗ് ഉള്ള ഏരിയകളാണ് മോഷ്ടാവും കേന്ദ്രീകരിക്കുന്നതെന്ന സംശയവും പോലീസിനുണ്ട്.
അഞ്ചാലുംമൂടിലേതും കിളിക്കൊല്ലുരില്ലേതും സമാന രീതിയാണെന്ന് പോലീസ് സംശയിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. നേരത്തെ മോഷണക്കേസുകളിൽ ജാമ്യം ലഭിച്ചതോ ശിക്ഷാ കാലാവധി കഴിഞ്ഞതുമായവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി ഔദ്യോഗിക പോലീസ് വ്യത്തങ്ങൾ പറഞ്ഞു.
കിളികൊല്ലൂരിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത് പാലക്കടവ് സ്വദേശിയായ ഷാജഹാന്റെ വീട്ടിൽ നിന്ന് രണ്ടു മോതിരം ഉൾപ്പെടെ 4:30 സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. അഞ്ചാലുംമൂട്ടിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ നിന്നായി മൊത്തം 19,000 രൂപയോളം ആണ് ഞയറാഴ്ച പുലർച്ചെ മോഷണം പോയതായി പറയപ്പെടുന്നത്. നേരത്തെ ചാത്തന്നൂരിലും മോഷണം റിപ്പോർട്ട് ചെയ്തിരുന്നു ഒന്നര പവൻ തൂക്കമുള്ള ബ്രേസ്‌ലെറ്റ് ആണ് അന്ന് മോഷണം പോയത്.
0 Comments