
കോഴിക്കോട് : വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
0 Comments