banner

ആദ്യം ഭാര്യയ്ക്കായി ഭക്ഷണം ഓർഡർ ചെയ്യും!, പിന്നാലെ ഡെലിവറി നടത്തുന്നയാളെ ഫോണിൽ വിളിക്കും, തട്ടിപ്പിനിരയായാൽ പോകുക ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ, കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന തട്ടിപ്പിൻ്റെ കഥ ഇങ്ങനെ (എക്സ്ക്യൂസീവ്)


സുജിത്ത് കൊട്ടിയം
നിത്യ ജീവിതത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പണമിടപാട് നടത്തുന്ന അനേകം ആപ്പുകൾ നോക്കിയും കണ്ടും കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളും ഓൺലൈൽ തട്ടിപ്പിൽ വീണേക്കാം. പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം കണ്ടു വരികയാണ്. അതേപോലെ ഒന്ന് സംഭവിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്. കേരളത്തിലെ പുതിയ തട്ടിപ്പ് രീതി അഷ്ടമുടി ലൈവ് എക്സ്ക്യൂസീവായി പുറത്തുവിടുകയാണ്.

ഓൺലൈനിൽ ആയി ഫുഡ്‌ ഓർഡർ ചെയ്തു. ബില്ല് എമൗണ്ട് അറുന്നൂറ്റി നൽപ്പത്തി രണ്ട് രൂപ. ഡെലിവറി ബോയ് ലൊക്കേഷനിൽ എത്തി കസ്റ്റമറിനെ വിളിച്ചു. കാൾ എടുത്തത് ഒരു ഹിന്ദിക്കാരൻ. കാൾ എടുത്ത് പറഞ്ഞത് ഇങ്ങനെ പേയ്‌മെന്റ് ഓൺലൈനിൽ വഴി ചെയ്യാം. ഞാൻ സ്ഥലത് ഇല്ല എന്റ ഭാര്യ വന്ന് ഫുഡ്‌ വാങ്ങും എന്നായിരുന്നു. എന്നിട്ട് സംഭവിച്ചത് ഇങ്ങനെ, ബില്ല് എമൗണ്ട് അറുന്നൂറ്റി നാൽപ്പത്തി രണ്ട് അല്ലെ ഞാൻ എഴുന്നൂറു രൂപ അയക്കാം ബാക്കി നിങ്ങൾ ടിപ്പ് ആയിട്ട് വച്ചോ എന്ന് ഹിന്ദിക്കാരൻ. അങ്ങനെ ആദ്യം ഒരു രൂപ അയക്കാം അത് വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് ബാക്കി അയക്കാം എന്ന് പറഞ്ഞിട്ട് ആദ്യം ഒരു രൂപ അയച്ചു. എന്നിട്ട് രണ്ടാമത് എഴുന്നൂറു രൂപയ്ക്ക് പകരം ഏഴാംയിരം രൂപ അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ആയി എന്ന് പറഞ്ഞു ഒരു ടെക്സ്റ്റ്‌ മെസ്സേജ്. ഉടൻ ഫോൺ  കാൾ. പേയ്‌മെന്റ് അയച്ചതിൽ തെറ്റ് പറ്റി  എഴുന്നൂറിനു  പകരം അയച്ചത് ഏഴായിരം ആയിപ്പോയി എന്ന്. 

ബാക്കി തുക തിരിച്ച് അയക്കാനും ഡെലിവറി ബോയിയോട് ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയ ഡെലിവറി ബോയ് അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോ പൈസ ഒന്നും വന്നതായിട്ട് കാണിക്കുന്നില്ല. തനിയ്ക്ക് വന്ന ടെക്സ്റ്റ്‌ മെസ്സേജ് ഒന്നുകൂടെ ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിലേക്ക് പൈസ ക്രഡിറ്റ് ആയി എന്ന് ബാങ്കിൽ നിന്നല്ല തനിയ്ക്ക് വന്ന ഫോൺ കോളിൽ നിന്ന് തന്നെ ആണെന്ന് കണ്ടത്.  ഇത് തട്ടിപ്പ് ആണെന്ന് മനസിലാക്കിയ ഡെലിവറി ബോയ് ഫോൺ കാൾ കട്ട്‌ ആക്കി തന്റെ ജോലിസ്ഥാപനത്തിൽ വിളിച്ച് കംപ്ലയിന്റ് ചെയ്തു. അനന്തരം ഓർഡർ ക്യാൻസൽ ചെയ്യുകയും ചെയ്തു.കള്ളം പിടിക്കപ്പെട്ടു എന്ന് മനസിലായ ഹിന്ദിക്കാരൻ കാൾ എടുക്കാതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വയ്ക്കുകയും ചെയ്തു.

Post a Comment

0 Comments