
കൊല്ലം : ചടയമംഗലത്ത് അനധികൃത മദ്യ കച്ചവടം നടത്തിയയാൾ എക്സൈസ് പിടിയിൽ. കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവൻ വീട്ടിൽ ദീപേഷ് കുമാർ (36) ആണ് ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. കോട്ടുക്കലിലും പരിസരപ്രദേശങ്ങളിലും കാറിൽ കൊണ്ട് നടന്ന്, മദ്യം കച്ചവടം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇയാളുടെ കൈവശം നിന്നും പത്ത് കുപ്പികളിലായി അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വില്പന നടത്തിയ ലഭിച്ച പൈസയും, മാരുതി ആൾട്ടോ കാറും എക്സൈസ് പിടിച്ചെടുത്തു. നിരവധി നാളുകളായി ഇയാൾ പരസ്യമായി മദ്യ കച്ചവടം ചെയ്തു വരുകയായിരുന്നുവെന്നും പലപ്രാവശ്യം താക്കീത് നൽകിയിട്ടും പ്രതി കച്ചവടം നിർത്താൻ തയ്യാറായിരുന്നില്ലെന്നും ഇയാളുടെ മദ്യ കച്ചവടം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് , ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു,മാസ്റ്റർ ചന്തു ,ബിൻസാഗർ. എസ്,ശ്രേയസ് ഉമേഷ് എന്നിവരുൾപ്പെട്ട ചടയമംഗലം എക്സൈസ് റേഞ്ച് ഉദ്യേഗസ്ഥരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments