
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപ കൂടി ഒരു പവന് 54,520 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6,815 രൂപയായി. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലെയും വില വര്‍ധനവിന് കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
0 Comments