banner

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല!, റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില അൻപത്തിമൂവായിരം കടന്ന് നില്ക്കുന്നു, സാധാരണക്കാർ ആശങ്കയിൽ

Published from Blogger Prime Android App
കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 53,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6655 രൂപ നല്‍കണം. നികുതിയും പണിക്കൂലിയുംകൂടി വരുമ്പോള്‍ വില ഇനിയും ഉയരും. അതേ സമയം, വിലയിൽ സാധാരണക്കാർ ആശങ്കയിലാണ്.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 1250 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം ഗ്രാമിന് 6655 രൂപ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,240 രൂപ

Post a Comment

0 Comments