banner

ജപ്തി നടപടിക്കിടെ സ്വന്തം ശരീരത്തേക്ക് തീ കൊളുത്തി വീട്ടമ്മ!, രക്ഷിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു, ദാരുണം


സ്വന്തം ലേഖകൻ
ഇടുക്കി : നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടച്ച തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ജപ്തി നടപടിക്കായി അധികൃതർ വീട്ടിലെത്തിയപ്പോൾ വീട്ടുടമയായ ഷീബ ദിലീപ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

യുവതിയെ രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്‌ഐ ബിനോയ്, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments