
ആലപ്പുഴ : കറ്റാനത്ത് ടിപ്പർ ലോറി ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളിക്കുന്നം ലീല നിവാസിൽ ലീലയാണ് മരിച്ചത്. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു.
കെ പി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വെട്ടിക്കോട് സെന്റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചു.
കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍, ഓട്ടോ യാത്രക്കാരായിരുന്ന ലീലയുടെ സഹോദരി, മരുമകള്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
0 Comments