banner

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റു!, സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ, കയ്യടി

Published from Blogger Prime Android App
മലപ്പുറം 
: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ ജിത്തിനാണ് അനിയന്‍ റിനില്‍ ജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയില്‍ കളിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടേബിള്‍ഫാനിന്റെ വയര്‍ കാല്‍തട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറില്‍ നിന്നും വൈദ്യുതാഘാത മേല്‍ക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാല്‍ ഈ രംഗം കണ്ട് പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത അനുജന്‍ റിനില്‍ ജിത്ത് ജ്യേഷ്ഠനെ രക്ഷിക്കുകയായിരുന്നു.

Post a Comment

0 Comments