banner

എംപി എന്ന നിലയിൽ സുധാകരൻ പൂർണ പരാജയം!, കെ.സുധാകരൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് മനോജ് കുമാർ ബിജെപിയിൽ ചേർന്നു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്.

കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം. എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

Post a Comment

0 Comments