
വടകര : സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർഥി ഇടപെട്ട് അധിക്ഷേപം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.
കെ കെ രമയും ഉമ തോമസും വ്യാജ പ്രചാരണത്തെ തള്ളിപ്പറഞ്ഞില്ലെന്നും ശൈലജ വിമർശിച്ചു. സ്ത്രീ എന്ന നിലയിലെ അധിക്ഷേപത്തെ രമയും ഉമയും കണ്ടില്ലേയെന്നു ചോദിച്ച കെ കെ ശൈലജ പണ്ട് പറഞ്ഞത് വച്ച് ബാലൻസ് ചെയ്യാനാണോ അവർ പത്രസമ്മേളനം വിളിപ്പിച്ചതെന്നും ചോദിച്ചു.
0 Comments