banner

ഞെട്ടൽ!, കാറും ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം, മൃതദേഹങ്ങൾ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Published from Blogger Prime Android App
കണ്ണൂര്‍ : ചെറുകുന്ന് പുനച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചവരെല്ലാം കാസര്‍കോട് സ്വദേശികളാണ്. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇവരുൾപ്പെടെ മൂന്ന് പുരുഷന്മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി എന്നിങ്ങനെയാണ് ഉള്ളത്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല  മരിച്ചവരെല്ലാം കാറില്‍ സഞ്ചരിച്ചിരുന്നവരാണ്. ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയാണ് കാറിലിടിച്ചത്. 

അതേസമയം കാറില്‍ ഉണ്ടായിരുന്നവരെല്ലാം തല്‍ക്കക്ഷണം മരിച്ചു. ഇവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ചാണ്. പരിയാരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

Post a Comment

0 Comments