banner

പ്രചാരണത്തിനിടെ പ്രവർത്തകൻ്റെ കൈ തട്ടി!, കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്


സ്വന്തം ലേഖകൻ
കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ സ്വീകരണത്തിനിടെ പ്രവർത്തകന്‍റെ കൈതട്ടി നടനും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ ജി. കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്.

കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.

ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

Post a Comment

0 Comments